2026 ആഗസ്റ്റ് 14 വെള്ളി കർക്കിടകം 29
👉📰 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുളള പ്രഥമ കണ്ടെയ്നറിന്റെ ട്രയൽ റൺ നടത്തി. വിഴിഞ്ഞം വഴി സ്പെയിനിലെ വലൻസിയയിലേക്ക് കൊണ്ടുപോകുന്ന കണ്ടെയ്നറിൽ വിവിധ തരത്തിലുളള മസാല വസ്തുക്കൾ ആണെന്നാണ് വിവരം.
👉📰 ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (എൻ.എ.എൽ.എസ്.എ.ആർ) 2026-ലെ ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾമെന്റ് നൽകില്ലെന്ന് ബാർ കൗൺസിൽഓഫ് ഇന്ത്യ (BCI) ചെയർമാൻ. ബിരുദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി നിശ്ചയിക്കുന്നതിനെതിരെ വിദ്യാർഥികൾ പ്രചാരണം സംഘടിപ്പിച്ചതിനെ തുടർന്നാണ് നീക്കം.
👉📰 തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് സര്‍വീസ് വരുന്നു. വെട്ടുകാട് പള്ളി വഴിയാണ് സര്‍വീസ്. വെള്ളിയാഴ്ച മുതല്‍ (ആഗസ്റ്റ് 14 ) ആരംഭിക്കും
👉📰 പിഎസ്സി പരീക്ഷയിൽ ഉൾപ്പടെ ക്രമക്കേടുകൾ നടന്നതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലഭിച്ച വിവരങ്ങളിൽ പലതും ഇപ്പോൾ പുറത്തുപറയാനാകില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൗരവമായ അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
👉📰 ബംഗളുരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വന്ന കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയെറിഞ്ഞതില്‍ അന്വേഷണത്തിന് ഗതാഗത മന്ത്രി സി പി ജോണിന്റെ നിര്‍ദ്ദേശം. സംഭവത്തില്‍ അട്ടിമറി സാധ്യത പരിശോധിക്കും
👉📰 തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ഇറാന്റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി ചുമതലയേറ്റ മുൻ ഐആർജിസി കമാൻഡർ ഇൻ ചീഫ് മൊഹ്സെൻ റെസായി ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
👉📰 യൂബർ, ഒല, റാപിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി ആപ്പുകളിൽനിന്നു മുൻകൂറായി ടിപ്പ് നൽകാനുള്ള ഫീച്ചർ എത്രയുംവേഗം ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം.
👉📰 നാസയുടെ പെർസിവറൻസ് റോവർ ചൊവ്വയിലെ പാറക്കെട്ടുകളിൽ ലേസർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ അപ്രതീക്ഷിത കണ്ടെത്തൽ. രത്നക്കല്ലുകൾക്കു സമാനമായ ധാതുക്കളുടെ സാന്നിധ്യം ബഹിരാകാശ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു
👉📰 മാതാപിതാക്കളുടെ സിബിൽ സ്കോർ കുറഞ്ഞതിന്റെ പേരിൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാൻ പാടില്ലെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ.
👉📰 കഴിഞ്ഞ വർഷം 15 പേരുടെ മരണത്തിന് ഇടയാക്കിയ ഡൽഹി ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ ഉപസംഘടനയെന്ന് റിപ്പോർട്ട്.
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസംഘം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.















