വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി. വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി തുടർച്ചയായി കള്ളം പറയുന്നുവെന്നും. മുഖ്യമന്ത്രിക്ക് എതിരായി വിമർശനങ്ങൾ ഇതുകൊണ്ട് അവസാനിക്കില്ല. സംഘപരിവാറിനെ ഉപയോഗിച്ച്
മെറ്റയിലേക്ക് ഒരു പാലം ഉണ്ടാക്കി. അതുകൊണ്ട് സുരക്ഷിതനാണെന്ന് കരുതരുത്. എംഡിഎംഎ കേസിനെ കുറിച്ച് പറഞ്ഞത് ആദ്യ കള്ളം. മെറ്റയെ കുറിച്ച് പറഞ്ഞത് രണ്ടാമത്തെ കള്ളമാണെന്നും
അദ്ദേഹം പ്രതികരിച്ചു.മോദിയെ തോൽപ്പിക്കുന്ന നിലപാടാണ് വി ഡി സതീശനെന്ന് എഎ റഹീം എം പി പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനും മെറ്റ നൽകുന്ന സംരക്ഷണം എങ്ങനെ വിഡി സതീശന് ലഭിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.















