മാഞ്ഞൂർ രവിയെ പൊന്നാടയിച്ച് ആദരിക്കുന്നു
ഏറ്റുമാനൂർ : ഏറ്റുമാനൂർ ബ്ലോക്ക് വികസന സമിതിയുടെ നേതൃത്വത്തിൽ,
കലാരംഗത്ത് 60 വർഷം പൂർത്തിയാക്കിയ പ്രസിദ്ധ ദൃശ്യാവിഷ്കാര കലാകാരനും കഥകളി നടനുമായ മാഞ്ഞൂർ രവിയെ ആദരിച്ചു.
പതിമൂന്നാമത്തെ വയസ്സിൽ കലാരംഗത്ത് എത്തിയ മാഞ്ഞൂർ രവി ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ സിനിമ -സീരിയൽ നടൻ ജി. ജഗദീഷ് സ്വാമിയാശാൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വികസന സമിതി സെക്രട്ടറി രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി .
പ്രസാദ് കാണക്കാരി, പ്രകാശ് മണി , സുരേഷ് ബാബു, ബാബുസ് രത്നഗിരി, ശ്രീലക്ഷ്മി പാലാ തുടങ്ങിയവർ പ്രസംഗിച്ചു .















