ഇറാനിൽ നിന്നുള്ള ശക്തമായ വധഭീഷണിയെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അതീവ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട് ചെയ്തു. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങുമ്പോഴാണ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള ഈ സുരക്ഷാ ഓപ്പറേഷൻ നടന്നത്. ലോകമാധ്യമങ്ങളുടെയും ക്യാമറകളുടെയും മുന്നിൽ വച്ച് ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വണ്ണിൽ’ പ്രവേശിച്ച ട്രംപിനെ, തൊട്ടുപിന്നാലെ വിമാനത്താവളത്തിലെ കാറ്ററിംഗ് ട്രക്കിന്റെ കണ്ടെയ്നർ ഉപയോഗിച്ച് അതിരഹസ്യമായി പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ചെറിയ സൈനിക വിമാനമായ ‘സി-32എ’ യിലേക്ക് മാറ്റിയാണ് ബ്രിട്ടനിലേക്ക് കൊണ്ടുപോയത്.മാധ്യമപ്രവർത്തകരും ചില വൈറ്റ് ഹൗസ് ജീവനക്കാരും കയറിയ വലിയ എയർഫോഴ്സ് വൺ വിമാനം ട്രംപ് ഉള്ളിലുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനും ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഉപയോഗിച്ചത് (Decoy). ഇതിൽ യാത്ര ചെയ്ത മാധ്യമപ്രവർത്തകരോട് വിമാനത്തിന്റെ ജനൽ കർട്ടനുകൾ താഴ്ത്തിയിടാൻ നിർദേശിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയ്ക്കെതിരെ നിരന്തരം ഭീഷണിയുയർത്തുന്ന ശത്രുക്കളിൽ നിന്ന് പ്രസിഡന്റിനെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ മാർഗങ്ങളും സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താക്കൾ പ്രതികരിച്ചു.
ഇറാന്റെ വധഭീഷണി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തുർക്കിയിൽ നിന്ന് രഹസ്യമായി മറ്റ് വിമാനത്തിലേക്ക് മാറ്റി
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular