പാർലമെന്റ് ചർച്ചയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ജെ.പി നഡ്ഡ. എല്ലാ പ്രശ്‌നവും ചർച്ച ചെയ്യാൻ തയ്യാറാണ്. അമിത് ഷാ മറുപടി പറയാൻ തയ്യാറായപ്പോൾ ബഹളം വയ്ക്കുന്നത് എന്തിനാണെന്ന് അദേഹം ചോദിച്ചു. കോൺഗ്രസ് ഇടയ്ക്കിടെ ഗോൾ പോസ്റ്റ് മാറ്റുന്നു
തെറ്റിദ്ധരിപ്പിക്കാനുള്ള രാഹുലിന്റെ ശ്രമം ഫലം കാണില്ല എന്നും നഡ്ഡ പറഞ്ഞു. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് വെടിയുതിർത്തുവെന്ന ആരോപണങ്ങൾ നഡ്ഡ തള്ളിക്കളഞ്ഞു. കോൺഗ്രസ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് അദേഹം പറഞ്ഞു.















