വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി കേന്ദ്ര സർക്കാർ. വിവാദ വ്യവസ്ഥയിൽ മുൻകാല പ്രാബല്യം ഒഴിവാക്കാൻ കേന്ദ്രസർക്കാർ. ലൈസൻസ് നഷ്ടപ്പെടുന്ന സ്ഥാപനങ്ങളുടെ സ്വത്ത് കേന്ദ്രസർക്കാർ കണ്ടുകെട്ടുമെന്ന വിവാദ വ്യവസ്ഥയിൽ മുൻകാല പ്രാബല്യം
ഒഴിവാക്കാൻ നീക്കം. ഇക്കാര്യം കേന്ദ്രസർക്കാർ പ്രതിപക്ഷത്തെ അറിയിച്ചതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി കിരൺ റെജിജു രാഹുൽ ഗാന്ധിയെ കണ്ടു. വിവാദ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇന്നലെ നടന്ന രാഹുൽ ഗാന്ധി
കിരൺ റിജിജു കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയായി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാരണമായിരുന്നു നേരത്തെ എഫ്‌സിആർഎ നിയമഭേദഗതി ബിൽ അവതരിപ്പിക്കാതിരുന്നത്. വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ കൂടുതൽ കർശനമാക്കിയിരുന്നു.















