ജെൻസികളെ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. അവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ അമിത് ഷായ്ക്കും, മോദിക്കും സാധിക്കില്ല. ആദ്യം അവരുടെ എല്ലുകൾ ഒടിച്ചു. ഇപ്പോൾ അവർക്ക് എതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നു.അവരുടെ
സമൂഹമാധ്യമം അക്കൗണ്ടുകൾ പിൻവിലക്കുന്നു. മോദിയും അമിത് ഷായും ഇന്ത്യയുടെ ഭൂതകാലം. ഇന്ത്യയുടെ ഭാവിയോട് ഇടപെടുമ്പോൾ കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കണമെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.















