എഡിജിപി എംആർ അജിത് കുമാറിന്റെ സസ്‌പെൻഷനിൽ അടിയന്തര സ്റ്റേ നൽകാതെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സസ്‌പെൻഷൻ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സർക്കാരിന് മറുപടി നൽകാൻ നിർദേശം. ഹർജി 20 ന് വീണ്ടും പരോഗണിക്കും.
അജിത് കുമാറിന്റെ ഹർജി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഫയലിൽ സ്വീകരിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സസ്പെൻഷൻ എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരുന്നത്.അന്വേഷണ അട്ടിമറിയിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം.ആർ.അജിത്
കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. നിയമവിരുദ്ധമായ ഇടപെടൽ നടത്തിയിട്ടില്ല എന്നാണ് അജിത് കുമാറിന്റെ നിലപാട്. അതേസമയം, അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകിയേക്കില്ല. ഇതോടെ 31ന് ഒഴിവുവരുന്ന ഡിജിപി സ്ഥാനത്തേക്ക് മറ്റാരെയും പരിഗണിക്കേണ്ടന്നും തീരുമാനം. നിതിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലാണ് പുതിയൊരാൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരുന്നത്.















