ഭരണങ്ങാനം: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന്റെ (KCSL) ആഭിമുഖ്യത്തിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ലീഡേഴ്സ് ക്യാമ്പ് ഭരണങ്ങാനം മാതൃഭവനിൽ വച്ച് വിജയകരമായി സമാപിച്ചു. ജൂലൈ 17, 18 തീയതികളിലായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വിവിധ സ്കൂളുകളിൽ നിന്നായി 207 വിദ്യാർത്ഥികളാണ് നേതൃത്വ പാഠവങ്ങൾ വളർത്തിയെടുക്കുന്നതിനായി ഒരുക്കിയ ഈ ക്യാമ്പിൽ പങ്കെടുത്തത്. കോട്ടയം ജനറൽ ആശുപത്രിയിലെ പ്രോജക്ട് ഓഫീസറായ സനു തോമസ്, ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ് കോളേജ് അധ്യാപകൻ ബ്രിസ്റ്റോ മാത്യു എന്നിവർ ക്യാമ്പിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ നേതൃഗുണവും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ ലക്ഷ്യമിട്ടുള്ള വിവിധ ക്ലാസുകളും ഗ്രൂപ്പ് ചർച്ചകളും ക്യാമ്പിന്റെ ഭാഗമായി നടന്നു.















