കാഞ്ഞിരമറ്റം:ഗുണമേന്മയുള്ള ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും കർഷകരിലെത്തിക്കാൻ ലക്ഷ്യം വെച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഗ്രിമ നേഴ്സറികളുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം കർഷക ദള ഫെഡറേഷൻ സംഘടിപ്പിക്കുന്ന അഗ്രി ഫെസ്റ്റ്
ഫെഡറേഷൻ രക്ഷാധികാരി ഫാ.ജോസഫ് മണ്ണനാൽ അവക്കോഡതൈ കാഞ്ഞിരമറ്റം അഗ്‌രോ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജോസ് തോമസ് കളരിക്കലിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പേണ്ടാനത്ത് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ
ഡാന്റീസ് കൂനാനിക്കൽ , ജെയ്മോൻ പുത്തൻ പുരയ്ക്കൽ, ടോം ജേക്കബ് ആലയ്ക്കൽ, സിബി കണിയാംപടി, ജിജി സിന്റോ എന്നിവർ പ്രസംഗിച്ചു. അനിൽ ചെരിപുറം,സജി നാഗമറ്റം, തോമസ് കൈപ്പൻപ്ലാക്കൽ, സാജു വടക്കേൽ , ജോസ് ചെരിപുറം, സുരേഷ് കുന്നേലേമുറി, ജോസ് മാത്യു തോലാനിക്കൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
















