2026 ജൂലൈ 11 shani മിഥുനം 26
📰👉 തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടുത്തം. രണ്ടാം നിലയിലെ കിച്ചണിലാണ് തീപിടിത്തമുണ്ടായത്. പുക ഉയർന്നതിനെ തുടർന്ന് ഹോട്ടലിൽ നിന്നും താമസക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. തീ നിലവിൽ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് തീ വയ്ക്കാനുള്ള ശ്രമം നടത്തിയത്.രുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടുത്തം. രണ്ടാം നിലയിലെ കിച്ചണിലാണ് തീപിടിത്തമുണ്ടായത്. പുക ഉയർന്നതിനെ തുടർന്ന് ഹോട്ടലിൽ നിന്നും താമസക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. തീ നിലവിൽ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് തീ വയ്ക്കാനുള്ള ശ്രമം നടത്തിയത്.
📰👉 വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചു. ജയിലില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്തൂടേ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു.
📰👉 മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങലിൽ അധ്യാപകന്റെ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയതായി പരാതി.ക്ലാസിൽ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ കൈയ്യിലേക്ക് അധ്യാപകൻ ചൂരൽകൊണ്ട് തല്ലിയത്. MSMHSS കല്ലിങ്ങൽപ്പറമ്പിലെ അധ്യാപകനാണ് വിദ്യാർഥിനിയെ ക്രൂരമായി അടിച്ചത്.
📰👉 ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സാവരിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു. ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയതായി കുടുംബത്തെ അറിയിച്ചു. പ്രതിയെ വെറുതെ വിടില്ലെന്ന് മന്ത്രിയുടെ കുടുംബത്തിന് ഉറപ്പ് നൽകി.
📰👉 കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ഒന്നര വയസുകാരന്റെ ജീവൻ നില നിർത്തിയിരുന്നത്. എന്നാൽ ഇന്ന് ഉച്ചയോടെ രക്തസമ്മർദം സന്തുലിതമായിരുന്നില്ല. ഇതോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
📰👉 തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ച പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ. കരൂർ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ സ്കൂളിലെ പ്രധാന അധ്യാപിക എസ് മല്ലികയെയാണ് സസ്പെൻഡ് ചെയ്തത്. ഗുരുതര ചട്ടലംഘനമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്കൂളുകളിൽ രാഷ്ട്രീയ പരിപാടികൾ അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാർ കർശന നിർദേശം നൽകിയിരുന്നതാണ്.
📰👉 നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി. ബന്ധുക്കൾ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിച്ച വിദഗ്ദ്ധ സംഘം ഇന്നലെ ആശുപത്രി സന്ദർശിച്ചിരുന്നു.
📰👉 വയനാട് കള്ളാടി ദുരന്തത്തിൽ, മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ.മൂന്നംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്.എൻഐടി പ്രൊഫ. ഡോ സന്തോഷ് ജി തമ്പിയും ഡോ ജ്യൂഡ് ഇമ്മാനുവലും CESS ഡയറക്ടറുടെ പ്രതിനിധിയുടെയും നേതൃത്വത്തിലാണ് സമിതി. എൽസ്റ്റൺ എസ്റ്റേറ്റിലെ സർക്കാർ ടൗൺഷിപ്പിന്റെ സുരക്ഷ സമിതി ഉറപ്പു വരുത്തും. സുരക്ഷിതമായി മണ്ണ് നീക്കുന്നത് സംബന്ധിച്ച മേൽനോട്ടം സമിതി വഹിക്കും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയെ നിയോഗിക്കാൻ ധാരണയായത്. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.















