പാലാ: വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യകുടീരം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തേയ്ക്ക് പാലാ രൂപത മാതൃവേദി അംഗങ്ങൾ നടത്തിയ തീർത്ഥാ ടനം ഭക്തിസാന്ദ്രമായി. പാലാ രൂപത മാതൃവേദിയുടെ നേത്യത്വത്തിൽ 3000 ത്തോളം അമ്മമാരാണ് 173 ഇടവകകളിൽ നിന്നായി എത്തിച്ചേർന്നത്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് പാലാ രൂപത മാതൃ വേദിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. രാവിലെ 9.30 ന് നടന്ന ജപ മാലയ്ക്കുശേഷം ഭരണങ്ങാനം അൽഫോൻസാ ഷൈൻ റെക്‌ടർ ഫാ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. 10 മണിക്ക് നടന്ന പരിശുദ്ധ കുർബാനയ്ക്ക് ഫാമിലി അപ്പോസ്‌തലേറ്റ് അസിസ്റ്റന്റ്റ് ഡയറ ക്ടർ ഫാ. മാത്യു കാടൻകാവിൽ നേതൃത്വം നൽകിയപ്പോൾ പാലാ രൂപത മാതൃവേദി ഡയറക്‌ടർ ഫാ. ജോസഫ് നരിതൂക്കിൽ വചനസന്ദേശം നൽകി. തുടർന്ന് മാതൃവേദി ഭരണങ്ങാനം മേഖലയുടെയും യൂണിറ്റിൻ്റെയും നേതൃത്വ ത്തിൽ ഫൊറോനപള്ളിലേയ്ക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം നട ത്തി. 3000 അമ്മമാർ കൈയിൽ ജപമാലയേന്തി നടത്തിയ റാലി ഭക്തിസാന്ദ്രമാ യി. സെന്റ് മേരീസ് ഫൊറോനപള്ളിയിൽ എത്തിച്ചേർന്ന റാലിയുടെ സമാപന ത്തിൽ വികാരി റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട് ആശീർവാദം നൽകി. പാരീഷ് ഹാളിൽ നടന്ന സ്നേഹവിരുന്നോടെ ചടങ്ങുകൾ അവസാനിച്ചു. ചടങ്ങുകൾക്ക് മാതൃവേദി രൂപത ഭാരവാഹികളായ സി. ഡെയ്‌സി ചൊവ്വേലിക്കുടിയിൽ എസ്. എച്ച്, ഷേർളി ചെറിയാൻ, സബീന സക്കറിയാസ്, മേഴ്‌സി മാണി, ലൗലി ബിനു, ഡയാനരാജു, സിജി ലൂക്ക്‌സൺ, മേരിക്കുട്ടി അഗസ്റ്റ്യൻ, ബിന്ദു ഷാജി, ലിസി ലൂക്കോസ്, ഭരണങ്ങാനം മേഖല-യൂണിറ്റ് ഭാരവാഹികളും ചേർന്ന് നേതൃത്വം നൽകി.
















