2026 ജൂലൈ 09 വ്യാഴം മിഥുനം 24
വാർത്തകൾ
📰👉 വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തെ കുറിച്ച് സർക്കാരിന് ഒന്നും അ റിയില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ. 60 ശതമാനം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ഓഹരി കൈമാറ്റം നടന്നു എന്നാണ്. ഒരു കൈമാറ്റവും നടന്നിട്ടില്ല. കണ്‍സഷന്‍ എഗ്രിമെന്റില്‍ കൃത്യമായി കാര്യങ്ങള്‍ പറയുന്നുണ്ട്. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഒരു കൈമാറ്റവും നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
📰👉 കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
📰👉 ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിൽ 11 ദിവസമായി നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യനില കൂടുതൽ വഷളായെന്ന് റിപ്പോർട്ട് അദ്ദേഹത്തിന് ഏഴ് കിലോയോളം ഭാരം കുറഞ്ഞതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു.
📰👉 പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റിന്റെ ശുശ്രൂഷമേഖലയായ
മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അൽഫോൻസാ തീർത്ഥാടനം വെള്ളി ഭരണങ്ങാനത്ത്. രൂപതയിലെ 173 ഇടവകകളിൽ നിന്നുള്ള 3000 ഓളം മാതൃവേദി പ്രവർത്തകർ തീർത്ഥാടനത്തിന് എത്തിച്ചേരും. രാവിലെ 9.30ന് ഭര ണങ്ങാനം അൽഫോൻസ ഷൈൻ റെക്‌ടർ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറ മ്പിൽ ഏവർക്കും സ്വാഗതം ആശംസിക്കും. തുടർന്ന് ജപമാല. ഫാമിലി അപ്പോ സ്‌തലേറ്റ് അസിസ്റ്റന്റ്റ് ഡയറക്‌ടർ റവ.ഫാ. മാത്യു കാടൻകാവിൽ പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ മാതൃവേദി ഡയറക്‌ടർ റവ. ഫാ. ജോസഫ് നരി ക്കിൽ സന്ദേശം നൽകും.
📰👉 അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. കേസില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു.
📰👉 കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന വകുപ്പുമന്ത്രി ഭൂപേന്ദര്‍ യാദവിന്റെ പ്രൈവറ്റ് സെക്രട്ടറി, രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നിവരെ ഒരുമിച്ചു പുറത്താക്കി. അപൂര്‍വ നടപടിക്കു പിന്നില്‍ അഴിമതി ആരോപണങ്ങളാണോയെന്നു മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
📰👉 തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ് എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്നാണ് രണ്ടാം മെഡിക്കൽ കോളജ് രൂപീകരിക്കുക.
📰👉 തെരഞ്ഞെടുപ്പ് ഫണ്ടിലടക്കം തിരിമറി നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു ബിജെപി സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കൾക്കെതിരേ അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറിയായിട്ടുള്ള വനിതാ നേതാവിനെ പാർട്ടി ഓഫീസിന്റെ ചുമതലകളിൽനിന്നും മാറ്റി.
📰👉 എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഏതെങ്കിലും വാഹനത്തിന് കേടുപാടുകള്‍ വന്നതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ വെല്ലുവിളിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഒരു വാഹനത്തിനും കേടുപാടു വരുത്തിയിട്ടില്ലെന്നും നിതിന്‍ ഗാഡ്കരി പറഞ്ഞു.
📰👉 ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി രണ്ടാമത്തെ രാത്രിയും ശക്തമായ ആക്രമണം നടത്തി അമേരിക്കൻ സേന. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കു നീക്കങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഭീഷണികൾ തടയുന്നതിനാണ് ഈ സൈനിക നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം.















