കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ വിവാദമായ ബ്ലീച്ചിങ് പൗഡർ ഇടപാട്, അന്വേഷിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ്
അന്വേഷണം. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്നാണ് ആരോപണം.















