2026 ജൂലൈ 07 ചൊവാ മിഥുനം 23
📰👉 ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരശേഷം റൊണാൾഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ഫുട്ബോൾ പ്രേമികൾക്ക് നൊമ്പരക്കാഴ്ചയായി.
📰👉 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്ക് ആറ് ദിവസത്തെ സന്ദർശനം ആരംഭിച്ചു. അവിടെ അദ്ദേഹം മൂന്ന് രാജ്യങ്ങളിലെയും നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും സഹകരണത്തിന്റെ പ്രധാന മേഖലകൾ അവലോകനം ചെയ്യുകയും ബിസിനസ്സ് നേതാക്കളുമായി സംവദിക്കുകയും ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്യും
📰👉 പെറുവിനുവേണ്ടി നിയുക്ത പ്രസിഡന്റായ കെയ്കോ ഫുജിമോറിക്കൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ച് മെക്സിക്കൻ കത്തോലിക്ക നടനും പ്രോലൈഫ് ആക്ടിവിസ്റ്റുമായ എഡ്വേർഡോ വെരാസ്റ്റെഗുയി. രാജ്യത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി അനുഗ്രഹം തേടിയാണ് ഇരുവരും പ്രാര്‍ത്ഥിച്ചത്
📰👉 ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തങ്ങൾ വിജയിക്കാൻ പോകുകയാണ്. ഒന്നുകിൽ ഒരു കരാറിലെത്തും, അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കും, അതിന് ഒട്ടും ബുദ്ധിമുട്ടില്ല. 91 ദശലക്ഷം ആളുകളെ സംഘർഷം ബാധിക്കുന്നത് താത്പര്യമില്ലാത്തതുകൊണ്ട് കരാറിലെത്താനാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്നും ട്രംപ് അറിയിച്ചു.
📰👉 യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിയും തമ്മിലുള്ള വാക്പോര് വീണ്ടും രൂക്ഷമാകുന്നു. മെലോണി തന്നോട് അമിത താത്പര്യം കാണിക്കുന്നുവെന്നും നിശ്ചിത അകലം പാലിക്കുന്ന സംരക്ഷണ ഉത്തരവ് (Restraining Order) വേണമെന്ന തരത്തിലുള്ള പരിഹാസ രൂപേണയുള്ളതാണ് ട്രംപിന്റെ പോസ്റ്റ്
📰👉 മുന്‍കാല പതിവ് അനുസരിച്ചു ലെയോ പാപ്പ റോമിലെ വേനൽക്കാല വസതിയിലെത്തി. ഓഗസ്റ്റ് ആദ്യവാരം വരെ മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസ്റ്റൽ ഗാൻഡോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലായിരിക്കും പാപ്പ ചെലവഴിക്കുക. അതുവരെയുള്ള പാപ്പയുടെ പൊതു കൂടിക്കാഴ്ചകള്‍, ഞായറാഴ്ച ത്രികാല ജപത്തോട് അനുവദിച്ച് നല്കുന്ന സന്ദേശം ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയിട്ടുണ്ട്.
📰👉 കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ 2026 മാർച്ച് 31 വരെയുള്ള സാന്പത്തിക വർഷത്തെ കണക്കു പ്രകാരം സപ്ലൈകോയുടെ കടബാധ്യത 4,169 കോടി രൂപയാണ്. വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണു ഭീമമായ ബാധ്യത കാണുന്നത്.
📰👉 എറണാകുളം മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്ത്തകന് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. എസ് ഡി പി ഐ-പോപ്പുലര്‍ പ്രണ്ട് പ്രവര്‍ത്തകരായ 16 പ്രതികളാണ് എറണാകുളം സെഷന്‍സ് കോടതിയില്തിങ്കളാഴ്ച ഹാജരായത്
📰👉 യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിൽ മാത്രം 15 പേരാണു കൊല്ലപ്പെട്ടത്.
📰👉 റോഡപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഏഴു വയസുകാരൻ ലോകിനേനി യാഷ്വന്റെ അവയവങ്ങൾ ആറ് പേർക്ക് പുതുജീവനേകും. ദാനം ചെയ്ത അവയവങ്ങളിലൊന്നായ ഒരു വൃക്ക തിരുവനന്തപുരത്തു നിന്നും റോഡ് മാർഗം ആംബുലൻസിൽ കോഴിക്കോട്ട് എത്തിച്ചു.















