ആലപ്പുഴ : കേരള ലേബർ മൂവ്മെന്റ് യൂണിറ്റ് രൂപീകരണവും സെമിനാറും ആലപ്പുഴ പൂങ്കാവ് ഔർ ലേഡി ഓഫ് അസ്സംപ്ഷൻ ചർച്ചിൽ വെച്ചു നടന്നു.രൂപത പ്രസിഡന്റ് ആൽബിൻ ഗോൺസൽവൂസ്
അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ പുത്തൻപുരക്കൽ സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ഡിക്സൺ മനീക് ക്ലാസ്സ് നയിച്ചു. രൂപത സെക്രട്ടറി ശ്രീ
റോണി റിബല്ലോ, ഇടവക സെൻട്രൽ കമ്മിറ്റി കൺവീനർ ലിയോൺ കുരിശുപറമ്പിൽ, ഷാജൻ കുന്നേൽ, ജീവൻ ചള്ളിയിൽ, മനോജ്, രൂപത കമ്മിറ്റി അംഗം എബിമോൻ ജോയ്, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു















