തൃശൂരിലെ മാള എന്ന ഗ്രാമത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ കായിക ഇവന്റായ ഫിഫ ലോകകപ്പിന്റെ സംഘാടനത്തോളം വളര്‍ന്ന കഥയാണ് ഫിഫ ടൂര്‍ണമെന്റ്‌സ് ആന്‍ഡ് ഇവന്റ്‌സ് വിഭാഗത്തിലെ അക്കോമഡേഷന്‍ മാനേജരായ വര്‍ഗീസ് എടാട്ടുകാരന് പറയാനുള്ളത്.
സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് 2019ലാണ് ഗ്ലോബല്‍ അക്കോമഡേഷന്‍ മാനേജരായി വര്‍ഗീസ് ചുമതലയേല്‍ക്കുന്നത്. അന്നുമുതല്‍ ഇങ്ങോട്ട് ലോകമെമ്പാടുമുള്ള ഫിഫയുടെ ഏറ്റവും അഭിമാനകരമായ ടൂര്‍ണമെന്റുകളില്‍ പ്രധാന സംഘാടന സാന്നിധ്യമായി അദ്ദേഹം മാറി. ഈ വര്‍ഷം ഫിഫ അണ്ടര്‍ 17 വനിത ലോകകപ്പിന്റെ ചുമതലയുമായി ഇന്ത്യയിലും എത്തിയിരുന്നു.















