കൊഴുവനാൽ: ഗ്രാമീണ ജനങ്ങൾക്ക് തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പുവരുത്തി ജീവിതനിലവാരം പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ ഇടവകപ്പള്ളികളോട് ചേർന്ന് പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മകൾക്കു കഴിയുന്നതായും ഗുണമേന്മയോടുകൂടിയ ഭക്ഷ്യോൽപ്പന്ന നിർമ്മാണത്തിലൂടെയും വിപണനത്തിലൂടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാകുന്നതായും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ അഭിപ്രായപ്പെട്ടു.
കൂട്ടായ്മയുടെ കരുത്തിൽ യാതൊരു ജാമ്യ വ്യവസ്ഥയും കാലതാമസവുമില്ലാതെ സംഘാംഗങ്ങൾക്ക് പരസ്പര വിശ്വാസത്തിൽ വായ്പകൾ നൽകാൻ കഴിയുന്നതായും ഫാ. വാട്ടപ്പിള്ളിൽ തുടർന്നു പറഞ്ഞു. പി.എസ്. ഡബ്ലിയു .എസ് ൻ്റെ കൊഴുവനാൽ സോണിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു. കൊഴുവനാൽ പള്ളി ഹാളിൽ ഫൊറോനാ പള്ളിവികാരി ഫാ. ജോസ് നെല്ലിക്കത്തെരുവിൽ അദ്ധ്യക്ഷനായിരുന്നു. അത്മായരാണ് മുൻനിരയിലുണ്ടാവേണ്ടതെന്നും സാമൂഹ്യ മുന്നേറ്റത്തിൽ പാരസ്പര്യത്തിലൂന്നിയ കൂട്ടായ്മകൾക്ക് ഏറെ പ്രസക്‌തിയുണ്ടെന്നും വർത്തമാന കാല പ്രതിസന്ധികളെ അതിജീവിക്കാൻ ഗ്രാമീണ കൂട്ടായ്മകൾക്കാകുമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ സോണൽ രക്ഷാധികാരി കൂടിയായ ഫാ. ജോസ് നെല്ലിക്കത്തെരുവിൽ പറഞ്ഞു.
മൂഴൂർ പള്ളിവികാരി ഫാ.സെബാസ്‌റ്റ്യൻ കണിയാംപടി, പി.എസ്. ഡബ്ലിയു. എസ് അസിസ്റ്റൻ്റ് ഡയറക്ടർമാരായ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ ഫാ.മാത്യു പുളിക്കപ്പറമ്പിൽ, സോൺ ഡയറക്ടർ ഫാ. ജോൺ വയലിൽ,പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ, സോൺ കോർഡിനേറ്റർ ജിജി സിൻ്റോ ,പിറ്റ് സി ചൊള്ള മ്പുഴ,രാജു പറഞ്ഞാട്ട്, ജയ്മോൻ പുത്തൻപുരയ്ക്കൽ, സിറിയക് വരാച്ചേരിൽ, ബിനോയി ചാത്തനാട്ട്, ജോസ് വെങ്ങാലൂർ, തങ്കമ്മ ജോണി, ജസ്സി ജോസ് , ആൻസി ബെന്നി എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് രാജു തെക്കേമുറിയിൽ, റോമിയോ സെബാസ്‌റ്റ്യൻ, കെ . വി. ഫ്രാൻസീസ്, ജോസ് പി.കെ, സെബാസ്‌റ്റ്യൻ ആരുച്ചേരിൽ, സീന സിബി, ജൂബി മാത്യു ,ശ്രീജ സജീവ്, മിനി ജോസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു. ജയ്മോൻ പുത്തൻപുരയ്ക്കൽ കാഞ്ഞിരമറ്റം കൺവീനറും തങ്കമ്മ ജോണി കൊഴുവനാൽ ജോയിൻ്റ് കൺവീനറുമായി പ്രഥമ സോണൽ പ്രൊമോഷൻ കൗൺസിലിനെയും തിരഞ്ഞെടുത്തു.















