2026 ജൂൺ 21 ഞായർ മിഥുനം 07
📰👉ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കപ്പെട്ട നീറ്റ് യുജിയുടെ പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം 5.15 വരെ നടക്കും. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 22.79 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തിട്ടുള്ളത്.ദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കപ്പെട്ട നീറ്റ് യുജിയുടെ പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം 5.15 വരെ നടക്കും. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 22.79 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തിട്ടുള്ളത്.
📰👉 അനിശ്ചിതത്വങ്ങൾക്ക് ശേഷം ഇറാൻ-യുഎസ് അന്തിമ കരാറിനായുള്ള ആദ്യഘട്ട ചർച്ച സ്വിറ്റ്‌സർലൻഡിൽ നടക്കുമെന്ന് ഏതാണ്ടുറപ്പായി. ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സംഘവും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയടക്കമുള്ളവരും ചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലേക്ക് സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചു
📰👉 അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള വാക്‌പോര് കൂടുതൽ രൂക്ഷമാകുന്നു ട്രംപിന്റെ പരാമർശങ്ങൾ ‘അർത്ഥശൂന്യവും’ പ്രകോപനപരവുമാണെന്ന് വിശേഷിപ്പിച്ച മെലോണി അദ്ദേഹത്തിന്റെ അവകാശവാദത്തെ ശക്തമായി തള്ളിക്കളഞ്ഞു
📰👉 മലപ്പുറം ജില്ലാ ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 2024-ൽ മാത്രം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 7,696 പേർ അർബുദബാധിതരായി ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം ഇതിലധികം ഉണ്ടാകാനേ സാധ്യതയുള്ളൂ. കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തിൽ ഒരുലക്ഷത്തിൽ 170 പേർക്ക് അർബുദം ഉണ്ടാകുന്നു.
📰👉 സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതിനു പിന്നിൽ മദ്യ കമ്പനികളുടെ കച്ചവട താൽപ്പര്യം കൂടി ഉണ്ടെന്ന വ്യാപകമായ വിമർശനമാണ് ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
📰👉 ജ 7 ഉച്ചകോടിക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മോദിക്ക് നല്‍കിയ ഹൃദ്യമായ യാത്രയയപ്പ് ശ്രദ്ധേയമായി. എല്ലാവിധ നയതന്ത്ര പ്രോട്ടോക്കോളുകളും ഉപേക്ഷിച്ച് മോദിയെ യാത്രയാക്കാനെത്തിയ മക്രോണ്‍ ഹിന്ദിയില്‍ വിടവാങ്ങല്‍ സന്ദേശവും നല്‍കി.
📰👉 സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ യൂണിഫോം വിതരണം മെല്ലെപോക്കില്‍. വിദ്യാര്‍ത്ഥികള്‍ യൂണിഫോം ഇല്ലാതെ സ്‌കൂളില്‍ എത്തുന്നതില്‍ പ്രതിഷേധമുയര്‍ത്തി പിടിഎ കമ്മിറ്റികളും അധ്യാപകരും
📰👉 മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വി.ഡി. സതീശൻ അഹങ്കാരിയാണെന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാൻ ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
📰👉 തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിക്കൊപ്പം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തുടരാനാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഡിഎംകെയുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച പാർട്ടി ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ ലീഗ് ഇനി ടിവികെ മുന്നണിയുടെ ഭാഗമാണെന്നും അറിയിച്ചു.
📰👉 അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടിയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ പാകിസ്താനും ഖത്തറും വൈകിയതിൽ പരിഹാസ പരാമർശവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. കരാറിനായി മധ്യസ്ഥത വഹിച്ച പാകിസ്താനിൽ മാധ്യമസ്വാതന്ത്ര്യം ഇല്ലാത്തതുമൂലമാണ് അവർക്ക് ഇറാനുമായുള്ള ധാരണാപത്രത്തിന്റെ (MoU) വിവരങ്ങൾ യഥാസമയത്ത് പരസ്യപ്പെടുത്താൻ കഴിയാതെ പോയത് എന്നായിരുന്നു വാൻസിന്റെ വിമർശനം.
📰👉 അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പാകിസ്താനിൽ ഇന്ധനവില കുറച്ച് സർക്കാർ. പെട്രോൾ ലിറ്ററിന് 74 രൂപയും (പാകിസ്താനി രൂപ) ഹൈ സ്പീഡ് ഡീസലിന് 67 രൂപയുമാണ് കുറച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് പാകിസ്താൻ സർക്കാർ പുറത്തിറക്കി.















