ഇന്നത്തെ കേരള ബജറ്റിന്റെ പശ്ചാത്തലത്തിൽ ചേർന്ന കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി 2026-27 കേരള ബജറ്റിലെ ജനക്ഷേമ-വികസന നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തു. എന്നാൽ സാധാരണക്കാരുടെയും കർഷകരുടെയും കാഴ്ചപ്പാടിൽ ബജറ്റിനെ
വിലയിരുത്തുമ്പോൾ, മലയോര മേഖലയിലെ കർഷകർ വർഷങ്ങളായി നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ വ്യക്തവും ശക്തവുമായ ഇടപെടലുകൾ ആവശ്യമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില
ഉറപ്പാക്കൽ, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം, കാർഷിക കടബാധ്യതകളിൽ ആശ്വാസം, മലയോര റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.















