കോഴിക്കോട്ടെ നിപ വൈറസ് ഉറവിടം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടർ എംഎസ് മാധവിക്കുട്ടി. കേന്ദ്ര സംഘത്തിന്റെ പരിശോധന കഴിഞ്ഞു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. കാടുകളുടെ
ഏറ്റവും അടുത്ത് നിൽക്കുന്ന ജില്ലകളാണ് പാലക്കാട്, മലപ്പുറം ,കോഴിക്കോട് എന്നിവ അതുകൊണ്ടുതന്നെ അവിടങ്ങളിലാണ് രോഗം വരാനായി സാധ്യത കൂടുതലുള്ളത്. ആദ്യം
കോഴിക്കോട് ജില്ലയിൽ മാത്രമായിരുന്നു നിപ രോഗവ്യാപനം ഉണ്ടായിരുന്നത്, എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി മലപ്പുറം, പാലക്കാട് ജില്ലകളിലേക്ക് നിപ വ്യാപിക്കാൻ തുടങ്ങി കളക്ടർ പറഞ്ഞു.















