2026 ജൂൺ 05 വെള്ളി 1199 ഇടവം 22
വാർത്തകൾ
📰👉 പാലാ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ (PSWS) പുതിയ സംരംഭമായ “പാലാനോവ ഫുഡ്സ്” (Palanova Foods) ബ്രാൻഡ് നാമ പ്രകാശനവും ഫാക്ടറി ഔട്ട്ലെറ്റ് ഉദ്ഘാടനവും നടന്നു. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിന്റെ ഉദ്ഘാടനവും ബ്രാൻഡ് പ്രകാശനവും നിർവ്വഹിച്ചു.
📰👉 പെട്രോളിയം ഉൽപന്നങ്ങളുടെ വില ദുസഹമായ രീതിയിൽ ഉയരുന്നു.ജനങ്ങളെ കൊള്ളയടിക്കുന്ന നിലയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
📰👉സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്ക്കാര്. 5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത. വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്ഷന്, പലിശ തുടങ്ങിയവക്കായാണ് ചെലവാക്കുന്നത്. കിഫ്ബിക്ക് 21000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും ധവളപത്രത്തില് വ്യക്തമാക്കുന്നു.
📰👉 കുവൈത്ത് വിമാനത്താവളം തങ്ങള് ആക്രമിച്ചിട്ടില്ലെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്ഡിന്റെ അവകാശവാദം. അമേരിക്കയുടെ പേട്രിയറ്റ് മിസൈല് ലക്ഷ്യം തെറ്റി കുവൈത്ത് വിമാനത്താവളത്തില് വീണതാണെന്നാണ് ഐആര്ജിസി വ്യക്തമാക്കുന്നത്. ഇന്നലെ വിമാനത്താവളത്തില് മിസൈല് പതിച്ച് മൂന്ന് മലയാളികള്ക്ക് ഉള്പ്പെടെ പരുക്കേല്ക്കുകയും ഒരു ഇന്ത്യക്കാരന് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഐആര്ജിസി വാദം അമേരിക്ക തളളി.
📰👉 നവകേരളയാത്രയ്ക്കിടെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ മുന് മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് മര്ദ്ദിച്ച കേസില് എസ്ഐമാര്ക്ക് ഹാജരാകാന് നോട്ടീസ് നല്കി എസ്ഐടി.
📰👉 തിരുവനന്തപുരം മെഡിക്കല് കോളജില് രോഗിയുടെ കാലില് പുഴുവരിച്ച സംഭവത്തില്, ഓര്ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്ട്ട്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസം ഡ്രസ്സിംഗ് ചെയ്തില്ല. മുറിവ് അഴിച്ച് നോക്കിയതുമില്ല. ഇതാണ് ഇന്ഫക്ഷന് ഉണ്ടാകാന് കാരണമെന്ന് റിപ്പോര്ട്ടില് പറയുന്നു.
📰👉 ഇടുക്കി പാമ്പനാറില് നിര്മാണത്തില് ഇരുന്ന അഞ്ചു നില കെട്ടിടം തകര്ന്ന് വീണു. അപകടസമയത്ത് കെട്ടിടത്തില് തൊഴിലാളികള് ഇല്ലാതിരുന്നതിനാല് വന് അപകടം ഒഴിവായി. നിര്മാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്ന് നിഗമനം.
📰👉 അന്താരാഷ്ട്ര സര്വീസുകള് വെട്ടിക്കുറച്ച് ഇന്ഡിഗോ. ചൈന, വിയറ്റ്നാം, ഹോങ്കോങ്ങ്, മലേഷ്യ, തായ്ലന്ഡ് എന്നിവിടങ്ങളിലേക്കുള്ള സര്വീസുകളാണ്
താത്കാലികമായി റദ്ദാക്കിയത്.
📰👉രാജ്യസഭ തിരഞ്ഞെടുപ്പില് കര്ണാടകയില് നിന്നുള്ള സ്ഥാനാര്ഥികളായി. മല്ലികാര്ജുന് ഖര്ഗെ, പവന് ഖേര, മന്സൂര് അലിഖാന് എന്നിവര് മത്സരിക്കും. മധ്യപ്രദേശ്, രാജസ്ഥാന്, തമിഴ്നാട്, ജാര്ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ സ്ഥാനാര്ഥികളെ വീതം കോണ്ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
📰👉 കോണ്ഗ്രസിലേക്ക് തിരിച്ചുപോകാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചെന്ന വാര്ത്ത പൂര്ണമായി തള്ളി പഞ്ചാബ് മുന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റന് അമരീന്ദര് സിങ്
📰👉പെറുവില് നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ 377-ാം വാർഷികത്തിനു ആയിരക്കണക്കിന് വിശ്വാസികള് ഒരുമിച്ച് കൂടി. ജൂണ് 2 ചൊവ്വാഴ്ച ചിക്ലായോ പ്രവിശ്യയിലെ സിയുഡാഡ് ഈറ്റനിലാണ് മൂന്നര നൂറ്റാണ്ട് മുന്പ് നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ വാര്ഷികത്തിനായി വിവിധയിടങ്ങളില് നിന്നെത്തിയ വിശ്വാസികള് ഒരുമിച്ച് കൂടിയത്.















