കോട്ടയം: സെന്‍സസ് -2027ന്റെ ഭാഗമായി എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ആദ്യ ദിവസമായ ഇന്നലെ(വ്യാഴം) പരിശീലനം നടന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടി സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.സി. നിഷ ഉദ്ഘാടനം ചെയ്തു. ചാര്‍ജ് സെന്‍സസ് ഓഫീസറായ തഹസില്‍ദാര്‍ അനീഷ് ഈപ്പന് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
നാലു ബാച്ചുകളിലായി 45 ഉദ്യോഗസ്ഥര്‍ വീതമാണ് മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.
ഫോട്ടോ ക്യാപ്ഷന്‍…
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടി സെന്‍സസ് ഡെപ്യൂട്ടി ഡയറ്കര്‍ വി.സി. നിഷ ഉദ്ഘാടനം ചെയ്യുന്നു















