2026 ജൂൺ 04 വ്യാഴം 1199 ഇടവം 21
വാർത്തകൾ
📰👉പശ്ചിമബംഗാളിൽ മമതാബാനർജിക്ക് തിരിച്ചടി. തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്കെന്ന് സൂചന.
📰👉 പാലാ:ദേശീയതലത്തിൽ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജി (ഓട്ടോണമസ്) അഭിമാനകരമായ നേട്ടം കൈവരിച്ചു. ഇന്ത്യയിലെ മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടെത്താൻ അക്കാദമിക് ഇൻസൈറ്റ് മാഗസിൻ നടത്തിയ സർവേയിൽ 44-ാം സ്ഥാനം സ്വന്തമാക്കിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇതിനുപുറമെ, ഇന്ത്യ എലീറ്റ് എഡ്യൂക്കേഷൻ ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ എക്സലൻസ് അവാർഡ്സ് ആൻഡ് കോൺഫറൻസ് 2026 നൽകുന്ന ‘ട്രസ്റ്റഡ് ആൻഡ് ഔട്ട്സ്റ്റാൻഡിങ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജി കോളേജ് ഓഫ് ദ ഇയർ 2026’ പുരസ്കാരം ക്വാളിറ്റി എഡ്യൂക്കേഷൻ, എക്സലൻ്റ് അഡ്മിനിസ്ട്രേഷൻ, പ്ലേസ്മെൻ്റ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ എന്നീ വിഭാഗത്തിൽ സെൻ്റ് ജോസഫ്സ് കരസ്ഥമാക്കി. കൂടാതെ, 2026-ലെ കേരള പുരസ്കാരത്തിൽ എക്സലൻസ് ഇൻ എഡ്യൂക്കേഷണൽ സ്റ്റാൻഡാർഡ്സ് അഡാപ്റ്റബിലിറ്റി ആൻഡ് ഇംപ്ലിമെൻ്റേഷൻ വിഭാഗത്തിലുമുള്ള അവാർഡും ഈ കലാലയത്തെ തേടിയെത്തി.
📰👉 കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം. ടെർമിനൽ വണ്ണിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
📰👉 കുവൈത്ത് വിമാനത്താളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റവരില്‍ 3 മലയാളികളും. ഒരു പെണ്‍കുട്ടിക്കും രണ്ട് യുവാക്കള്‍ക്കുമാണ് പരുക്കേറ്റത്.വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. ഇറാന്റെ ആക്രമണത്തില്‍ ആകെ 12 ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു
📰👉 ആശാവർക്കർമാരുടെ വേതനം ഇരുപത്തിയൊന്നായിരം രൂപയാക്കുമെന്ന് തൃത്താല എംഎൽഎ വി ടി ബൽറാം. ഘട്ടം ഘട്ടമായി അത് വർദ്ധിപ്പിക്കും എന്നുള്ള കാര്യത്തിൽ തർക്കമില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയിൽ എംഎൽഎ VT ബൽറാം പറഞ്ഞു.
📰👉 യുഎസ് നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കുവൈത്തിനും ബഹ്‌റൈനുമാണെന്ന് ആരോപിച്ച് ഇറാൻ. യുഎസ് നടത്തിയ ആക്രമണം വെടിനിർത്തൽ ധാരണയുടെ ലംഘനം. ഇറാനെതിരായ സൈനിക നടപടികൾക്ക് കുവൈത്തിന്റെയും ബഹ്റൈന്റെയും പ്രദേശങ്ങൾ യുഎസ് ഉപയോഗിച്ചുവെന്നും ഇറാൻ ആരോപിച്ചു.
📰👉 ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയിലായി. രാസലഹരി ഉള്‍പ്പെടെ 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിജിപി പറഞ്ഞു.
📰👉 തെക്കൻ ലെബനോനില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന്റെ ദുരിതങ്ങള്‍ക്കിടയില്‍ വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും സാക്ഷ്യമായി അന്‍പതിലധികം കുട്ടികൾ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി.
📰👉 രൂപതയുടെ കർഷക ശക്തികരണ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷി ,വ്യവസായ വകുപ്പുകളുടെ സഹകരണത്തോടുകൂടി മുണ്ടുപാലം സ്റ്റീൽ ഇന്ത്യാ കാമ്പസ്സിൽ ആരംഭിച്ച പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ ഉൽപ്പന്നങ്ങളുടെ- പാലനോവ ഫുഡ്സ് PALANOVA FOODS- എന്ന ബ്രാൻ്റ് നെയിം റിലീസിങ്ങും പാലാ സെൻ്റ് തോമസ് പ്രസ്സിനു സമീപം കേരളാ ഗ്രോ സ്‌റ്റോറിനോടനുബന്ധിച്ച് ആരംഭിക്കുന്ന സാൻതോം ഫാക്ടറിയുടെ ഔട്ലെറ്റ് ഉദ്ഘാടനവും ഇന്ന് വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് നടത്തപ്പെടുകയാണ്
📰👉 താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. രാവിലെ ആറ് മുതൽ രാത്രി എട്ട് മണിവരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.















