കൊച്ചി: ചെറുപുഷ്പ മിഷൻലീഗിന്റെ (CML) ‘പ്രേഷിതഭേരി 2026’ സംസ്ഥാനതല പ്രവർത്തനവർഷ ഉദ്ഘാടനവും മാർഗ്ഗരേഖ പ്രകാശനവും കൊച്ചി രൂപതയുടെ ആതിഥേയത്വത്തിൽ പ്രൗഢഗംഭീരമായ ചടങ്ങോടെ നടക്കും. CML സംസ്ഥാന രക്ഷാധികാരിയും വരാപ്പുഴ അതിരൂപത സഹായ മെത്രാനുമായ ബിഷപ് ഡോ. ആൻ്റണി വാലുങ്കൽ പ്രവർത്തനവർഷ ഉദ്ഘാടനവും പുതിയ പ്രവർത്തന മാർഗ്ഗരേഖയുടെ പ്രകാശനവും നിർവ്വഹിക്കും.
CML സംസ്ഥാന പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് മുതുപ്പാക്കൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കൊച്ചി രൂപത ഏപ്പിസ്കോപ്പൽ വികാർ ഫോർ അസോസിയേഷൻസ് റവ. ഫാ. ടോമി ചമ്പക്കാട്ട് മുഖ്യപ്രഭാഷണം നടത്തും.
സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ കുട്ടികളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ചും, വരും വർഷത്തിൽ നടപ്പിലാക്കാൻ പോകുന്ന കർമ്മപരിപാടികളെക്കുറിച്ചും ചടങ്ങിൽ വിശദമായ ചർച്ചകൾ നടക്കും.
ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നവർ:
സംഘടനയുടെ വിവിധ തലങ്ങളിലെ പ്രമുഖ നേതാക്കൾ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും:
- ശ്രീ. ഡേവിസ് വല്ലൂരാൻ (അന്തർദേശീയ സമിതി പ്രസിഡന്റ്)
- ശ്രീ. സുജി തോമസ് പുല്ലുകാട്ട് (ദേശീയ സമിതി പ്രസിഡന്റ്)
- ശ്രീ. ശരത് ബാവക്കാട്ട് (കൊച്ചി റിജിയണൽ ഓർഗനൈസർ)
- ശ്രീ. ജിതിൻ കെ. വി. (കൊച്ചി രൂപത പ്രസിഡൻറ്)
- കുമാരി സൂസൻ റിൻസി (പെരുമ്പടപ്പ് സാൻറാക്രൂസ് ശാഖ പ്രസിഡന്റ്)
പ്രമുഖരുടെ സാന്നിധ്യം:
CML സംസ്ഥാന വൈസ് ഡയറക്ടർ റവ. ഫാ. ജിതിൻ വേലിക്കകത്ത്, അന്തർദേശീയ സെക്രട്ടറി ശ്രീ. ബിനോയ് പള്ളിപറമ്പിൽ, സംസ്ഥാന വൈസ് പ്രസിഡൻറ് കുമാരി സിന്റാ ഡെന്നിസ്, സംസ്ഥാന ജനറൽ ഓർഗനൈസർ ശ്രീ. തോമസ് അടുപ്പുകല്ലുങ്കൽ എന്നിവർ ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായിരിക്കും.
സംസ്ഥാന ജോയിന്റ് ഡയറക്ടർ റവ. സി. മേരി ജൂലിയ DIH-ന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ CML സംസ്ഥാന ഡയറക്ടർ റവ. ഫാ. ഷിനോജ് പുന്നക്കൽ സ്വാഗതവും, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി. ലിഷ വർഗ്ഗീസ് കൃതജ്ഞതയും രേഖപ്പെടുത്തും.















