സ്വർണ വില കുറഞ്ഞു. പവന് 560 രൂപ കുറഞ്ഞ് ഒരു പവന്റെ വില 1,14,440 രൂപയായി. ഒരു ഗ്രാമിന് 14,305 രൂപയായി. രണ്ട് ദിവസം കൊണ്ട് ഒരു പവന് 1,640 രൂപയാണ് കുറഞ്ഞത്.
യുഎസ്-ഇറാൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഡോളറിനെതിരെ ഇടിവില്ലാതെ രൂപ പിടിച്ചുനിൽക്കുന്നതും സ്വർണവില ഇടിയുന്നതിന് കാരണമാകുന്നുണ്ട്.















