2026 ഏപ്രിൽ 27 മെയ് ബുധൻ 1199 ഇടവം 13
വാർത്തകൾ
📰👉 നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്ന് സുരക്ഷാസേനാംഗങ്ങള്‍ കൂടി. എസ്ഐടി പ്രതി ചേര്‍ത്ത ഷൈജു, വിപിന്‍, അരുണ്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷനല്‍കിയത്.
📰👉 മാനദണ്ഡങ്ങള്‍ പാലിക്കാതെ പിണറായി വിജയന് സര്‍ക്കാര്‍ രൂപീകരിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബിജെപി നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
📰👉 യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വധിച്ച കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം ആയിരുന്നു ഇന്നലെ തലശേരി അഡിഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കിയത്
📰👉 ചികിത്സാ പിഴവിനെത്തുടർന്ന് ദുരിതപർവം താണ്ടിയ ഹർഷീനയ്ക്ക് ഒടുവിൽ സർക്കാർ ജോലി. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽത്തന്നെയാണ് ഹർഷീന ജോലിക്കു കയറിയത്.
📰👉 ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടുന്നതിനായി സ്ഥലം തിട്ടപ്പെടുത്താന്‍ ചെന്ന ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയ്ക്കെതിരെ സിലിഗുരിയില്‍ കല്ലേറ്. മറ്റ് ചിലയിടങ്ങളില്‍ പട്ടാള യൂണിഫോമില്‍ ബംഗ്ലാദേശ് അതിര്‍ത്തി സേനയിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥരെ വിരട്ടുകയുമാണ്.
📰👉 കോൺഗ്രസ് നേതൃത്വവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടയുന്നതായി സൂചന . കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായാണ് സൂചന . അതിനു പകരമായി കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയയ്ക്കാമെന്നും, ഡൽഹിയിൽ കൂടുതൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകാമെന്നുമൊക്കെ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സിദ്ധരാമയ്യ അതൊക്കെ നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ
📰👉 ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിയായ 14 വയസുകാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം എട്ടിനുണ്ടായ സംഭവത്തിൽ ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്.
📰👉 യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി റഷ്യ. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞദിവസം കീവിനു നേർക്കുണ്ടായത്. ഇതിനു പിന്നാലെയാണ് പുതിയ ആക്രമണഭീഷണി
📰👉 സര്‍ക്കാരിനെതിരെ എസ്എഫ്ഐയുടെ പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.നടക്കുന്നത് എസ്എഫ്ഐയുടെ എക്സര്‍സൈസ് ആണെന്നാണ് മന്ത്രിയുടെ പരിഹാസം. ഭരണം മാറിയപ്പോള്‍ പ്രതികരണശേഷി ഉണ്ടെന്ന് തെളിയിക്കുകയാണ്. സംയമനം പാലിക്കണമെന്ന പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നിനും സമമായിട്ടില്ലെന്നും ഇനിയും സമയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു
📰👉 നൈജീരിയായിലെ കടുണ സംസ്ഥാനത്തു നടന്ന പുതിയ ഭീകരാക്രമണത്തില്‍ 5 ക്രൈസ്തവര്‍ക്കു ദാരുണാന്ത്യം. ഡംഗാന ജില്ലയിൽ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റർ & പോൾ കുർമിൻ ഇടവകയുടെ പരിധിയില്‍ വരുന്ന ക്രൈസ്തവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി ആളുകളെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്















