2026 ഏപ്രിൽ 24 മെയ് ഞായർ 1199 ഇടവം 10
വാർത്തകൾ
📰👉 നാലുവർഷക്കാലത്തിനുള്ളിൽ 13.34 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ, സർക്കാർ സ്ഥാപനങ്ങളിൽ നിയമനം നൽകി മോദി സർക്കാർ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് തൊഴിൽ മേളകൾ സംഘടിപ്പിച്ച് നിയമനത്തിനുള്ള ഉത്തരവിന് മുമ്പുള്ള കത്ത് പ്രധാനമന്ത്രി നേരിട്ട് കൈമാറുന്നത്.
📰👉 ഇറാന് നേരെ വീണ്ടും ശക്തമായ സൈനിക നടപടികൾ സ്വീകരിക്കുന്ന കാര്യം അമേരിക്ക അതീവ ഗൗരവത്തോടെ പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
📰👉 തൃശ്ശൂർ നഗരത്തിൽ ശിവലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞു.* കൊല്ലത്ത് നിന്ന് ഫോട്ടോഷൂട്ടിനായി രണ്ടുദിവസം മുൻപ് തൃശൂരിൽ എത്തിച്ച ആനയാണ് ഇടഞ്ഞത്. വീടിന്റെ മതിൽ, കാറുകൾ എന്നിവ ആന തകർത്തു. നാലുകാറുകൾ തകർത്തെന്നാണ് വിവരം.
📰👉 അപകടകരമായി വാഹനം ഓടിച്ച് റീല്‍സ് ഇടുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പ്. പിഴയോടൊപ്പം ഒരു ദിവസം മുഴുവൻ മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത ക്ലാസിലും ഇരിക്കേണ്ടി വരും.
📰👉 പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയ ചീഫ് സെക്രട്ടറിയുടെ നടപടികളിൽ മന്ത്രിമാർക്ക് അതൃപ്തി. കളക്ടർമാരുടെ മാറ്റം റവന്യു മന്ത്രി അറിയാതെയാണ് നടന്നത്. കൂടാതെ വ്യവസായ വകുപ്പ് ഡയറക്ടറെ വച്ചതും വ്യവസായ മന്ത്രി അറിയാതെയാണ്.
📰👉 കോഴിക്കോട് പേരാന്പ്രയിലെ ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭർത്താവ് രജിൻലാലും മരിച്ചു. ഗുരുതരമായി പൊള്ളേലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രജിന്‍ലാലിന്റെ മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഞായറാഴ്ച നടത്തും.
📰👉 ഡിആർ കൊംഗോയിൽ പൊട്ടിപ്പുറപ്പെട്ട എബോള രോഗം അയൽരാജ്യമായ ഉഗാണ്ടയിലും വ്യാപിക്കാൻ തുടങ്ങിയെന്ന് സംശയം. ഉഗാണ്ടയിൽ മൂന്നു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോട ഇവിടെ മൊത്തം രോഗികളുടെ എണ്ണം അഞ്ചായി.
📰👉 കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് , ‘പാറ്റകൾ’ എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം പെട്ടെന്നുള്ള പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
📰👉 പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിയായശേഷമുള്ള വി.ഡി. സതീശന്റെ കന്നി കൂടിക്കാഴ്ച ചൊവ്വാഴ്ച. എയിംസ് അടക്കം ഏറെക്കാലമായുള്ള കേരളത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഉയർത്തും.
📰👉 നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദേശവും റൂബിയോ കൈമാറി.















