2026 ഏപ്രിൽ 20 മെയ് ബുധൻ 1199 ഇടവം 06
വാർത്തകൾ
📰👉 കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നത്
📰👉 മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ അനുവദിച്ചു. 25-ാം തീയതി മുതൽ പെൻഷൻ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് 62 ലക്ഷത്തോളം പേർക്കാണ് സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നത്.
📰👉 സെക്രട്ടേറിയറ്റിൽ പത്തുവർഷമായി അടഞ്ഞുകിടന്ന നോർത്ത് ഗേറ്റ് (സമര ഗേറ്റ്) വീണ്ടും മലർക്കെ തുറന്നു. ആ ഗേറ്റിന്റെ ഒരു വശത്ത് ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു-‘നോർത്ത് ഗേറ്റ് സന്ദർശനസമയം വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ’. എന്നാൽ കഴിഞ്ഞ 10 വർഷമായി ഇതിലൂടെ ഒരു സന്ദർശകനും ഉദ്യോഗസ്ഥനും ഭരണാധികാരിയും സെക്രട്ടേറിയറ്റിലേക്ക് കയറിപ്പോയില്ല
📰👉 ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരം പങ്കുവെച്ച് ഇറാൻ. ഖമനേയിയുടെ കൈകാലുകൾക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം പ്ലാസ്റ്റിക് സർജറിക്കും കൃത്രിമ അവയവം വെച്ചുപിടിപ്പിക്കുന്നതിനും വിധേയനായതായുമുള്ള വിവരങ്ങളെ പൂർണമായും തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് ഇറാൻ പുറത്തുവിട്ടിട്ടുള്ളത്.
📰👉 ബംഗ്ലാദേശില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റഗോംഗിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷനില്‍ പ്രോട്ടോകോള്‍ ഓഫീസറായ നരേന് ധറിന്റെ മൃതദേഹമാണ് ഇന്നലെ ഓഫീസില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല
📰👉 രാജ്യത്ത് വലിയ ചർച്ചയായ തെരുവുനായ കേസിൽ അതീവ നിർണായകവും കർശനവുമായ ഉത്തരവുമായി സുപ്രീംകോടതി. മനുഷ്യ ജീവന് ഭീഷണിയാകുന്നതും അപകടകാരികളായതുമായ തെരുവുനായ്ക്കളെ കൊലപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി.
📰👉 നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ തമിഴ്നാട് സർക്കാർ ഏതു നിമിഷവും താഴെവീഴാമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്നും അതിനായി പാർട്ടി അണികൾ ഇപ്പോഴേ സജ്ജരായിരിക്കണമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ ആഹ്വാനം ചെയ്തു
📰👉 ആയിരത്തിലധികം കോടി രൂപയുടെ അഴിമതി ആരോപണങ്ങൾക്കെതിരേ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു എന്തുകൊണ്ടാണ് പദവിയിൽ തുടരുന്നതെന്ന് കോണ്‍ഗ്രസ്.
📰👉 അഞ്ചു ദിവസത്തിനിടെ ഇന്ധനവില വീണ്ടും വർധനിപ്പിച്ചതിനെതിരേ കോൺഗ്രസ് രംഗത്ത്. ചെലവു ചുരുക്കലിനെക്കുറിച്ച് പ്രഘോഷിച്ച് തങ്ങളുടെ പരാജയങ്ങളുടെ ഭാരം പൊതുജനങ്ങളുടെ മേൽ ചുമത്താനുള്ള ശ്രമം പൂർണതോതിൽ നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
📰👉 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ദേശീയ പണിമുടക്കിന് ആഹ്വാനംചെയ്ത് എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി). സ്ഥിരംജോലികൾക്കു പുറംകരാർ നൽകരുത്, അർഹതയുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സ്വകാര്യവത്കരണനീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 25, 26 തീയതികളിലാണു പണിമുടക്ക് നടത്തുന്നത്.















