ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കരാറുകളും പണമിടപാടും അന്വേഷിക്കണമെന്ന് നിയുക്ത എംഎൽഎ പികെ ഫിറോസ്. ഇതിനായി പ്രത്യേക
അന്വേഷണസംഘം രൂപീകരിക്കണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികൾക്കായി നൽകിയ കലൂർ സ്റ്റേഡിയത്തെ പൂർണമായും തകർത്ത് തരിപ്പണമാക്കിയെന്നും, പറഞ്ഞു. സംസ്ഥാന
സർക്കാരാണ് മെസി വരുമെന്ന് ജനങ്ങൾക്ക് വാക്കുനൽകിയത്. അതിന്റെ പേരിൽ ഒരു സ്പോൺസർ വരുന്നു. 100-150 കോടി പണമിടപാടുകൾ ഉണ്ടാകുന്നു. പിന്നീടാണ് അർജന്റീന ഫുട്‍ബോൾ ടീം കേരളത്തിലേക്ക് വരുന്നില്ലെന്ന് പറയുന്നു അപ്പോൾ ഇതൊക്കെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. എന്തൊക്കെ പണമിടപാട് ഉണ്ടായെന്ന് അന്വേഷിക്കണം.















