ഇറാനില്‍ വീണ്ടും വ്യോമാക്രമണം നടത്താന്‍ മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കുന്നതായി സൂചന. ന്യൂയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇസ്രയേലിന്റെ സഹായത്തോടെ ആക്രമണം നടത്തുന്നതിനുള്ള അതിതീവ്രമായ പരിശ്രമങ്ങളും മുന്നൊരുക്കങ്ങളും തങ്ങള്‍ നടത്തുകയാണെന്ന് പേര്
വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിക്കുകയായിരുന്നു. വേണ്ടി വന്നാല്‍ രൂക്ഷമായ ആക്രമണം നടത്താനുള്ള പദ്ധതിയെല്ലാം തങ്ങളുടെ പക്കലുണ്ടെന്ന് ചൊവ്വാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്തും മാധ്യമങ്ങളോട് പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
വെടിനിര്‍ത്തല്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധം രൂക്ഷമാകുമോ എന്ന ആശങ്ക ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ലോകത്തിലാകെ ഉണ്ടാക്കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ സമാധാന നിര്‍ദേശം അസ്വീകാര്യമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.















