കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനെ ചൊല്ലി ബിജെപി കേരള ഘടകവും ദേശീയ ഘടകവും തമ്മില്‍ തർക്കം
രൂക്ഷമാണെന്ന രസകരമായ കുറിപ്പാണ് ചന്ദ്രശേഖര്‍ പങ്കുവച്ചത്. കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് കേരള ബിജെപിയും, ഡൽഹിയിൽ വേണമെന്ന് ബിജെപി ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നുവെന്ന എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറുടെ പരിഹാസം.















