കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നു. AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും. മുതിർന്ന നേതാക്കളായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരെ നേരില്‍ക്കണ്ട്
അഭിപ്രായം തേടും. നാളെ കോണ്‍ഗ്രസ് നിയസമഭാ കക്ഷി യോഗവും ചേരുന്നുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍,എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.















