തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻ്റെ മകളും മുൻ BRS നേതാവുമായ കെ. കവിത. ഇന്ത്യൻ നാഷണൽ കോൺഗ്രസും രാഹുൽ ഗാന്ധിയും ചേർന്ന് തെലങ്കാനയെ വഞ്ചിച്ചു.
തെലങ്കാനയിലെ ജനങ്ങൾക്കും ആറ് ഗ്യാരൻ്റികൾ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അവർ അത് നടപ്പാക്കിയില്ല. അതെ തിരക്കഥയാണ് ഇപ്പോൾ രേവന്ത് റെഡ്ഡിയും കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്നും കെ. കവിത എക്‌സിൽ കുറിച്ചു.















