ഏറ്റുമാനൂർ: ചാരായ നിരോധനം മൂലം തൊഴിൽ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന്
മദ്യ വ്യവസായ തൊഴിലാളി സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
1996-ൽ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് ചാരായ നിരോധനം നടപ്പിലാക്കിയത്.ഇതേ തുടർന്ന് 12608 രജിസ്റ്റർ ചെയ്ത തൊഴിലാളികളും അതിനോട് അനുബന്ധമായി തൊഴിൽ ചെയ്യുന്ന ആയിരങ്ങളും വഴിയാധാരമായി.
ആൻറണി സർക്കാരിന് ശേഷം ഇടതുപക്ഷം അധികാരത്തിൽ വരുമ്പോൾ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ തൊഴിലാളികളെ വഞ്ചിക്കുകയാണ് ഉണ്ടായത്.കഴിഞ്ഞ പത്തു വർഷക്കാലമായി അധികാരത്തിൽ ഇരിക്കുന്ന എൽഡിഎഫ് ഗവൺമെൻറ് ചാരായ തൊഴിലാളികളെ അവഗണിച്ചു.
ഇപ്പോൾ തൊഴിലാളികളിൽ അവശേഷിക്കുന്നത് 6000 പേർ മാത്രമാണ്.55 പേർ മരിച്ചു.
ജീവിച്ചിരിക്കുന്നവരെല്ലാം തന്നെ കടുത്ത ദാരിദ്ര്യത്തിലും ദുരിതത്തിലും ആണ് കഴിയുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രോഗ്രസ് റിപ്പോർട്ടിൽ സെസ്
ഇനത്തിൽ പിരിച്ച 1435 കോടി രൂപയിൽ ഒരു രൂപ പോലും കിട്ടാത്ത തൊഴിലാളികൾ ഉണ്ട്.
യുഡിഎഫ് . എൽഡിഎഫ് പ്രകടനപത്രികളിൽ മദ്യ വ്യവസായ തൊഴിലാളികളെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും നടപ്പായിട്ടില്ല.
പി എഫ് അടച്ച തുക പൂർണമായും തന്നിട്ടില്ല,ഈ തൊഴിലാളികളെ 30 വർഷമായിട്ടും പിരിച്ചു വിട്ടിട്ടുമില്ല.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മദ്യ വ്യവസായ തൊഴിലാളികളും,അവരുടെ കുടുംബാംഗങ്ങളും,അനുബന്ധ വ്യവസായങ്ങളിലെ തൊഴിലാളികളും വോട്ട് ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
എ.പി. ബൈജു,കെ. എം. മാത്യു,
റബിച്ചൻ പനവേലി.എം. ഇ. ജോസ്
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular