പാലാ: തൊഴിലാളികളുടെയും സാധാരണക്കാരുടെയും പിന്തുണ ഉറപ്പാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി. പ്രചാരണത്തിന്റെ ഭാഗമായി പാലായിലെ പ്രമുഖ സ്ഥാപനമായ ജോർജിയൻ എക്സ്പോർട്ട്സ് കമ്പനി സന്ദർശിച്ച അദ്ദേഹം സ്റ്റാഫുകളെയും തൊഴിലാളികളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.
കമ്പനിയിലെത്തിയ സ്ഥാനാർത്ഥിയെ മാനേജ്‌മെന്റും തൊഴിലാളികളും ചേർന്ന് ആവേശപൂർവ്വം സ്വീകരിച്ചു. ഓരോ ഡിപ്പാർട്ട്‌മെന്റുകളിലും നേരിട്ടെത്തിയ അദ്ദേഹം ജീവനക്കാരുമായി സംവദിക്കുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. വികസനത്തുടർച്ചയ്ക്കും നാടിന്റെ പുരോഗതിക്കും എൽ.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.















