കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നു.എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ രണ്ട് മണിക്കൂർ പിന്നിട്ടിട്ടും യോഗം തുടരുകയാണ്. കേരളത്തിന് ഗുണകരമായ തീരുമാനം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സ്ഥാനാർഥി പട്ടികയിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കർണാടക മന്ത്രി കെ ജെ ജോർജ് യോഗത്തിൽ നിന്ന് പുറത്തേക്ക് വരികയുണ്ടായി. കേരളത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് അദ്ദേഹം നൽകിയ സൂചന.















