spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 07

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 07

spot_img

Date:

വാർത്തകൾ

🗞️👉 കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് തട്ടിപ്പിന് ശ്രമം. പഹൽഗാം ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം ചെയ്തത് ശാന്തകുമാരിയുടെ അക്കൗണ്ടിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടപ്പിന് ശ്രമിച്ചത്. രണ്ടു മണിക്കൂർ ഡിജിറ്റൽ അറസ്റ്റ് ചെയ്തായിരുന്നു സംഘത്തിന്റെ തട്ടിപ്പിന് ശ്രമം നടന്നത്.

🗞️👉 സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിക്കാൻ സർക്കാർ തീരുമാനം. 28,000 രൂപ ആക്കാനാണ് തീരുമാനം. കരട് നയത്തിൽ അഭിപ്രായങ്ങൾ കേൾക്കാൻ 60 ദിവസത്തെ സമയം അനുവദിക്കും. വിജ്ഞാപനം നാളെ പുറത്തിറങ്ങും. 800 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം നാൽപതിനായിരം രൂപയാക്കും. നഴ്സുമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കും. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ശമ്പളപരിഷ്കരണം.

🗞️👉 വിമാനത്താവളങ്ങളിൽ ബാഗേജ് നഷ്ടപ്പെടാറുണ്ടോ? ഇനി ആ ടെൻഷൻ‌ വേണ്ട. ബാ​ഗേജ് നഷ്ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിന്റെ ലൈവ് ലൊക്കേഷൻ എയർലൈനുമായി പങ്കുവെക്കാൻ കഴിയും. ടർക്കിഷ് എയർലൈൻസുമായി ഈ സംവിധാനം ഇതിനകം തന്നെ സജീവമാക്കിയിട്ടുണ്ട്.

🗞️👉 പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷവും റമദാൻ മാസവുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ വർദ്ധിച്ചുവരുന്ന രക്തത്തിനുള്ള ആവശ്യകതയും മുൻനിർത്തി ബ്ലഡ് ഡോണേഴ് കേരള കുവൈറ്റ് ചാപ്റ്റർ എമർജൻസി രക്തദാന ക്യാമ്പ് വിജയം. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ നിർദേശപ്രകാരം ബ്ലഡ്‌ ഡോണേഴ്സ് കേരള (BDK) കേരളൈറ്റ് മെഡിക്കൽ ഫോറം (KMF) ന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച എമർജൻസി രക്തദാന ക്യാമ്പ് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിലാണ് നടന്നത്.

🗞️👉 മധ്യപൂർവേഷ്യൻ സംഘർഷം ഒരാഴ്ച പിന്നിടുന്നതിനിടെ വ്യോമാതിർത്തി തുറക്കാൻ ഇസ്രയേൽ. ഞായറാഴ്ച രാവിലെ 8 മണി മുതലായിരിക്കും ഇസ്രയേൽ വ്യോമാതിർത്തി തുറക്കുക. മണിക്കൂറിൽ പരമാവധി രണ്ട് വിമാനങ്ങൾ മാത്രം പുറപ്പെടും. ഓരോ വിമാനത്തിലും 50 യാത്രക്കാരിൽ കൂടുതൽ പാടില്ലെന്നും നിർദേശം. ഇസ്രായേലി എയർലൈനുകളായ എൽ അൽ, ഇസ്രൈർ, അർകിയ, എയർ ഹൈഫ എന്നിവയായിരിക്കും വിമാന സർവീസുകൾ നടത്തുക.

🗞️👉 നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മന്ത്രി ജി ആര്‍ അനിലിനേയും ചിറയന്‍കീഴില്‍ മനോജ് ബി ഇടമനയേയും സ്ഥാനാര്‍ത്ഥികളാക്കാന്‍ സിപിഐ മണ്ഡലം കമ്മിറ്റികളുടെ നിര്‍ദ്ദേശം. നിര്‍ദ്ദേശം ജില്ലാ കൗണ്‍സിലിന് സമര്‍പ്പിക്കും. സിപിഐ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ആദ്യം മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് നിര്‍ദേശങ്ങള്‍ ജില്ലാ കൗണ്‍സിലിന് നല്‍കുകയും ജില്ലാ കൗണ്‍സില്‍ അത് ചര്‍ച്ച ചെയ്ത് സംസ്ഥാന നേതൃത്വത്തിന് ഈ പേരുകള്‍ കൈമാറുകയുമാണ് പതിവ്. ഇത് പ്രകാരമാണ് ഇന്ന് തിരുവനന്തപുരത്ത് രണ്ട് മണ്ഡലം കമ്മിറ്റികള്‍ ചേരുകയും നെടുമങ്ങാട് മണ്ഡലം കമ്മിറ്റി ജി ആര്‍ അനിലിന്റെ പേര് നിര്‍ദേശിക്കുകയുമായിരുന്നു. ഇതോടെ നെടുമങ്ങാട് ജി ആര്‍ അനില്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

🗞️👉 തിരുവനന്തപുരം കിളിമാനൂരില്‍ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും. കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനത്തിലാണ് ബഹളമുണ്ടായത്. ഭാരവാഹികളെ ഏകപക്ഷീയമായി നിശ്ചയിച്ചെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 

🗞️👉 അസമില്‍ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. റഡാറില്‍ നിന്ന് ബന്ധം നഷ്ടമായതായി വിവരം. വ്യോമസേന പരിശോധന തുടരുകയാണ്. അസമിലെ ജോര്‍ഹട്ടിന് സമീപമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കുന്നിന്‍ പ്രദേശത്ത് യുദ്ധവിമാനം തകര്‍ന്നുവീണതായയാണ് സൂചന. വിദൂരസ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടാണ്. ഉഗ്രസ്‌ഫോടനശബ്ദം കേട്ടതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

🗞️👉 ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്. ഉപാധികളില്ലാത്ത കീഴടങ്ങൽ അല്ലാതെ ഇറാനുമായി മറ്റൊരു കരാറും ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. തനിക്ക് സ്വീകാര്യനെന്ന് കരുതുന്ന ഇറാനിയൻ നേതാക്കളെ വിളിച്ചു. ഇറാനെ വീണ്ടെടുക്കാൻ സഹായിക്കുന്നതിന് യുഎസും സഖ്യകക്ഷികളും പ്രവർത്തിക്കുമെന്നും ഇറാന് മികച്ച ഭാവി ഉണ്ടെന്നും ട്രംപ്. ഉപാധികൾ അം​ഗീകരിച്ച് എത്തിയാൽ മേക്ക് ഇറാൻ ​ഗ്രേറ്റ് എ​ഗെയിൻ നടപ്പാക്കുമെന്നും ട്രംപിന്റെ പ്രഖ്യാപനം.

🗞️👉 കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിർമാണം പൂർത്തിയായ 40-ാം നമ്പർ അങ്കണവാടിക്കെട്ടിടം സഹകരണം–തുറമുഖം–ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പ്രമോദ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related