17 ക്രൈസ്തവർക്ക് കുടുംബാംഗങ്ങൾ കണ്ണീരോടെ വിട നൽകി

Date:

. ഇവരുടെ മൃതസംസ്കാര ശുശ്രൂഷകൾ കാനാൻ ഗ്രാമത്തിലെ സെമിത്തേരിയിൽ നടന്നു. പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങളെയും ഒരു വിദ്യാലയത്തെയും ലക്ഷ്യംവെച്ച് നടത്തിയ ബോംബ് ആക്രമണങ്ങളിൽ 6 കുട്ടികൾ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. ബോംബ് ആക്രമണം നടന്ന സമയത്ത് ക്രൈസ്തവ വിശ്വാസികൾ ദേവാലയങ്ങളിൽ പ്രാര്‍ത്ഥനയില്‍ പങ്കുചേരുകയായിരുന്നു.

മ്യാൻമറിലെ മിലിട്ടറിയും, വിമതരും തമ്മിൽ ഉഗ്രൻ പോരാട്ടം നടക്കുന്ന കമ്പത്ത് പട്ടണത്തിലാണ് കാനാൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ നവംബർ മാസം മുതൽ വിമതരുടെ കൈയിലാണ് ഈ പട്ടണം ഉള്ളത്. കഴിഞ്ഞ 36 മാസത്തിനുള്ളിൽ 170 കൂട്ടക്കൊലകളെങ്കിലും സൈനിക ഭരണകൂടം നടത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന അക്രമണത്തിന്റെ ഉത്തരവാദിത്വം മിലിറ്ററി നിഷേധിച്ചിട്ടുണ്ട്. കാനൻ ഗ്രാമം ഇന്ത്യയുടെ അതിർത്തിയായ കലയ്ക്കും തമുവിനും ഇടയിലുള്ള ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടായിരത്തോളം ക്രൈസ്തവര്‍ താമസിക്കുന്ന ഗ്രാമമാണ് ഇത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ജർമ്മനിയിൽ തൊഴിലവസരം തേടുന്നവർക്ക് ഒരു സന്തോഷ വാർത്ത

ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസയുടെ എണ്ണം ഇരുപതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമായി വർധിപ്പിക്കുമെന്ന് ജർമ്മനിയുടെ...

റേഷൻ കാർഡ് മസ്റ്ററിംഗ് വീണ്ടും നീട്ടി

പ്രത്യേക ആനുകൂല്യം ലഭിക്കേണ്ട മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ റേഷൻ...

സമരം ചെയ്ത സിപിഎം, സിപിഐഎം നേതാക്കളെ മർദിച്ചെന്ന് ആരോപണം നേരിടുന്ന സർക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം

ആലപ്പുഴ നോർത്ത് സിഐ എസ്. സജികുമാറിനെ ആണ് എറണാകുളം രാമമംഗലത്തേക്ക് മാറ്റിയത്....

യു.പിയില്‍ ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിനെ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദിച്ചു

കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ഒരുക്കുന്നതിനും ചാണകം വാരുന്നതിനും വിസമ്മതിച്ചതോടെയാണ് ഇയാളെ മർദിച്ചത്. ഗ്രാമത്തിലെ...