വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ. ഡൽഹിയിൽ പ്രതിഷേധം ആരംഭിച്ചു. ബിജെപി വനിത പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. കറുത്ത കൊടികളുമായി ബിജെപി നേതാക്കൾ എത്തി.ഡൽഹി മുഖ്യമന്ത്രിയും മാർച്ചിൽ പങ്കെടുത്തു. പൊലീസ് ബിജെപി നേതാക്കളെ നടഞ്ഞു. രണ്ടാമത്തെ ബാരിക്കേഡ് കടക്കാനുള്ള ശ്രമത്തിനിടെ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. രാഹുലിൻ്റെ കോലം കത്തിച്ചു.
എന്നാൽ പ്രതിഷേധം തുടങ്ങിവെച്ച മുഖ്യമന്ത്രി നേരത്തെ തന്നെ മടങ്ങി. ‘വനിതാ സംവരണം ഇല്ലാതാക്കിയതിൽ ലജ്ജിക്കൂ’ എന്ന് പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.
















