കെ ജി പ്രസാദിന്റെ ആത്മഹത്യ നെൽ കർഷകരോടുള്ള സർക്കാരിന്റെ അവഗണന മൂലം : കേരളാ ലേബർ മൂവ്മെന്റ്

Date:

തകഴി : നെൽകൃഷി ഉപജീവന മാർഗമായി സ്വീകരിച്ച് വർഷങ്ങളായി നെൽകൃഷി ചെയ്തു പോന്നിരുന്ന തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിന്റെ ആത്മഹത്യാ മരണം നെൽകൃഷി കാരോടുള്ള സർക്കാരിന്റെ അവഗണന മൂലമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത കേരള ലേബർ മൂവ്മെന്റ് KLM ഡയറക്ടർ അഡ്വ. ഫാ. ജോൺ വടക്കേക്കളം പ്രസാദിന്റെ ഭവനം സന്ദർശിച്ചതിനു ശേഷം നടത്തിയ പത്രക്കുറിപ്പിൽ പറഞ്ഞു.

തകഴി കുന്നുമ്മേൽ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിന്റെ ഭവനം കേരള ലേബർ മൂവ്മെന്റ്( KLM) ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ അഡ്വ.ഫാ. ജോൺ വടക്കേ കളംസന്ദർശിക്കുന്നു.സംസ്ഥാന സെക്രട്ടറി സണ്ണി അഞ്ചിൽ, അതിരൂപത സമിതി അംഗങ്ങളായ ജോളി നാല്പതാകളം, ജിജിമോൻ എ വി, ഫൊറോന കോഡിനേറ്റർ നിജോ മാത്യു ,
സാബു വർഗീസ് ഏറാട്ട്, സാബു കരിക്കംമ്പള്ളി, ബിനോമോൻ പഴയമഠം എന്നിവർ സമീപം.

നെല്ല് എടുക്കുമ്പോൾ തന്നെ സപ്ലൈകോ കർഷകന് അതിൻറെ തുക നൽകിയാൽ ഇത്തരം ആത്മഹത്യകൾ ഉണ്ടാകില്ലയെന്നും ഫാ. വടക്കേകളം കൂട്ടിച്ചേർത്തു. എന്നാൽ ഇക്കാര്യത്തിൽ കർഷകനെ കടക്കാരനാക്കി നെല്ലിൻറെതുക നൽകുന്ന ഇപ്പോഴത്തെ സർക്കാർ രീതി അശാസ്ത്രീയവും വിചിത്രവും ആണെന്ന് അദ്ദേഹം പറഞ്ഞു.

കെ ജി പ്രസാദിന്റെ മരണം സർക്കാർ ഏറ്റെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മക്കൾക്ക് തുടർ വിദ്യാഭ്യാസം നടത്തുന്നതിനും കുടുംബത്തിന്റെ കടബാധ്യതകൾ മുഴുവൻ സർക്കാർ ഏറ്റെടുക്കണമെന്നും ഫാ. ജോൺ വടക്കേകളം സർക്കാരിനോട് ആവശ്യപ്പെട്ടു.

കർഷകരുടെ നെല്ലിന്റെ വില ഇനിയും നൽകാൻ ഉണ്ടെന്നും അടിയന്തരമായി അത് കൊടുത്ത തീർത്തില്ലെങ്കിൽ 19ന് ഞായറാഴ്ച ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ഹൗസിൽ കൂടുന്ന KLM അതിരൂപത സമിതിയിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

KLM സംസ്ഥാന സെക്രട്ടറി സണ്ണി അഞ്ചിൽ, അതിരൂപത സമിതി അംഗങ്ങളായ ജോളി നാല്പതാകളം, ജിജിമോൻ എ വി,ഫൊറോന കോഡിനേറ്റർ നിജോ മാത്യു അരശ്ശേരി,
സാബു വർഗീസ് ഏറാട്ട്, സാബു കരിക്കംമ്പള്ളി, ബിനോമോൻ പഴയമഠം എന്നിവർ ഭവന സന്ദർശനത്തിൽ ഒപ്പം ഉണ്ടായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....