ബിജെപി നേതാക്കളായ പി സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും ഭാഷ സംസ്‌കാരത്തിന് യോജിച്ചതല്ലന്ന് സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് . പക്വതയോടെ സംസാരിക്കാന്‍ ഇരുവരും പഠിക്കണം.
എതെങ്കിലും പാര്‍ട്ടിക്ക് ഇഷ്ടമാവില്ല എന്ന് കരുതി സഭയ്ക്ക് സഭയുടെ നിലപാടില്‍ നിന്ന് മാറാന്‍ കഴിയില്ലെന്നും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു. ഒരു കത്തോലിക്കാ പത്രം നടത്തുമ്പോള്‍ അതിനകത്ത് ചില മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും അത് ഇഷ്ടമായി എന്നുവരില്ല. അതുകൊണ്ട് അത് പറയാനാകില്ല എന്ന് പറയാന്‍ സാധിക്കില്ല.
പിസി ജോര്‍ജാണെങ്കിലും ഷോണ്‍ ജോര്‍ജ് ആണെങ്കിലും അങ്ങനെയുള്ള ഭാഷ പറയാന്‍ ഒട്ടും വൈമുഖ്യമില്ലാത്തവരാണ്. സംസ്‌കാരത്തിന് യോജിച്ച ഭാഷയല്ല പറയുന്നത്. പക്വമായി രാഷ്ട്രീയത്തില്‍ ഇടപെട്ട് സംസാരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം – അദ്ദേഹം പറഞ്ഞു.















