ഇസ്രയേല്‍ വഴി യുദ്ധം തുടരണമോ അതോ വെടിനിര്‍ത്തലാണോ വേണ്ടതെന്ന് അമേരിക്ക തീരുമാനിക്കണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. രണ്ടും ഒന്നിച്ച് പോകില്ലെന്ന് അബ്ബാസ് അരഗ്ചി പറഞ്ഞു.
ലെബനനിലെ കൂട്ടക്കുരുതി ലോകം കാണുന്നെന്നും അബ്ബാസ് അരഗ്ച്ചി പറഞ്ഞു. എന്നാല്‍ ലെബനനെ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അമേരിക്കയുടെ മറുപടി. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്കയും കരാറിലെ വ്യവസ്ഥകള്‍ പാലിക്കില്ലെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി.















