വാൽപ്പാറ അപകടംകേരളത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ ദാരുണമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം. ഓരോ കുടുംബത്തിന്റെയും പ്രത്യേക സാഹചര്യം പരിശോധിച്ച് സഹായം നല്കണം.
പരുക്കേറ്റവർക്കും സഹായം നൽകണം. വാൽപ്പാറ അപകടത്തിൽ മരിച്ച അബ്ദുൽ മജീദിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിക്കുകയും ചെയ്തു. മജീദ് മാഷിന്റെ കുടുംബത്തിന് വേണ്ട സഹായം നൽകണം.അദ്ദേഹം ബ്ലൈൻഡ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു.അദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരും കാഴ്ച നഷ്ടപ്പെട്ടവരാണ്.
ഈ കുടുംബം അദ്ദേഹത്തെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ഇതുപോലെയാണ് ഒരോ കുടുംബവും. പരിക്കേറ്റവർക്ക് എല്ലാ ചികിത്സയും സൗജന്യമായി നൽകണം. ഞങ്ങളും പരമാവധി സഹായം ചെയ്യുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
















