ഹോർമുസ് കടലിടുക്കിൽ ടോളുകൾ ഏർപ്പെടുത്തിയാൽ അമേരിക്ക-ഇറാൻ കരാർ അസാധ്യമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ടോൾ സംവിധാനവുമായി ഇറാൻ മുന്നോട്ട് പോകരുതെന്നും മാർക്കോ റൂബിയോ. പാക്ക് ഭരണ നേതൃത്വം ടെഹ്റാനിൽ പോകുന്നത് ശുഭ
സൂചനയാണ്. പാകിസ്താന്റെ ഇടപെടൽ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകും. നല്ലൊരു കരാർ ഉണ്ടാക്കാനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആഗ്രഹിക്കുന്നത്. കരാറിലെത്തിയില്ലെങ്കിൽ
അദ്ദേഹത്തിന് മുന്നിൽ മറ്റ് വഴികളുണ്ടെന്നും കരാറിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.















