നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം. നൂറ് സീറ്റിലാണ് യുഡിഎഫ് ലീഡ് പിടിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ടുകളിൽ ഇഞ്ചോടിച്ച് പോരാട്ടം നടത്തിയ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഇവിഎം എണ്ണിതുടങ്ങിയപ്പോൾ കണക്കുകളിൽ യുഡിഎഫ് ബഹുദൂരം മുന്നിലാണ്.
എൽഡിഫ് 37 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം എൻഡിഎയും വൻ മുന്നേറ്റമാണ് നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി അഞ്ച് സീറ്റുകളിൽ ലീഡ് പിടിച്ചു. ധർമടത്ത് പിണറായി
വിജയനും പറവൂരിൽ വിഡി സതീശനും പിന്നിലാണ്. ബോപ്പൂരിൽ പിവി അൻവർ പിന്നിലാണ്. മുഹമ്മദ് റിയാസാണ് മുന്നിൽ. അമ്പലപ്പുഴയിൽ തുടക്കം ലഭിച്ച ലീഡ് എൽഡിഎഫിന് നഷ്ടമായി.















