ഏറെ വിവാദമായ മുൻ സർക്കാരിന്റെ കാലത്തെ സിൽവർലൈൻ പദ്ധതി റദ്ദാക്കി യുഡിഎഫ് സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കും. പദ്ധതി കടന്നുപോകുന്ന
പ്രദേശങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റാൻ റവന്യു വകുപ്പിന് നിർദേശം നൽകിയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കേരളത്തിന്റെ ഗതാഗത
മേഖലയിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച പദ്ധതിയാണ് സിൽവർലൈൻ. സിൽവർലൈൻ പദ്ധതിയുടെയും വിവാദങ്ങളുടെയും നാൾവഴിയിലേക്ക്.















