എക്സിറ്റ് പോളുകളിൽ ഭരണ വിരുദ്ധ വികാരം കാണാനില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടായ വലിയ മുന്നേറ്റം
ഈ എക്സിറ്റ് പോളുകളിൽ കാണുന്നില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. വർഗീയ പിന്തുണ യുഡിഎഫിന് നന്നായി ലഭിച്ചിട്ടുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു. വർഗീയ ഘടകങ്ങളെ സമുന്നയിപ്പിച്ച് തിരഞ്ഞെടുപ്പ് വിജയം ഉണ്ടാക്കിയെടുക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.
അതിനെ പ്രതിരോധിക്കാൻ എൽഡിഎഫ് ശ്രമിച്ചിട്ടുണ്ടെന്ന് എ വിജയരാഘവൻ പറഞ്ഞു. അതിൽ ജനവിധി എങ്ങനെയായിരിക്കും ജനവിധി എന്നത് കാത്തിരുന്നു കാണേണ്ടതാണെന്ന് അദേഹം കൂട്ടിച്ചേർത്തു.















