സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും,തീരുമാനം ഡൽഹിയിലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇനി കൂടുതൽ ചർച്ചയില്ല. ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി തീരുമാനം ഇന്നുതന്നെ ഉണ്ടായേക്കും. ഇനി പ്രഖ്യാപനം അധികം വൈകില്ലെന്നും സണ്ണി
ജോസഫ് വ്യക്തമാക്കി. അതേസമയം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്ന് വന്നേക്കുമെന്നാണ് സൂചന. ഇതോടെ കേരളത്തിനൊപ്പം ആകാംക്ഷയിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ്
ചെന്നിത്തല ക്യാമ്പുകൾ. ഡൽഹിയിൽ ഇന്നലെ നടന്ന അതി നിർണായക ചർച്ചയിൽ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളിൽ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.















