തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് പി.എം.കെ അധ്യക്ഷൻ അൻപുമണി രാംദാസ്. സ്റ്റാലിൻ നിഴൽ മുഖ്യമന്ത്രിയാണെന്നും സ്റ്റാലിനെ ഇരുട്ടത്ത് നിർത്തി ഭരണം നടത്തുന്നത് നാലു മന്ത്രിമാരാണെന്നും പാട്ടാളി മക്കൾ കക്ഷി അധ്യക്ഷൻ ആരോപിച്ചു.\
തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ നിഷ്ക്രിയത്വം മുതലാക്കുകയാണ്. സ്റ്റാലിനെ ഇരുട്ടത്ത് നിർത്തി നാല് മന്ത്രിമാർ ചേർന്നാണ് ഭരണം നടത്തുന്നത്. തമിഴ്നാട് സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത സംസ്ഥാനമായി മാറിക്കഴിഞ്ഞു.
തമിഴകം ഭരിക്കുന്നത് പിആർ സർക്കാരാണ്. എഐഎഡിഎംകെ സഖ്യം ഇക്കുറി അധികാരത്തിലെത്തുമെന്നും അൻപുമണി രാംദാസ് വ്യക്തമാക്കി.
















